അരിക്കൊമ്പൻ ഒറ്റപ്പെടലിൻ്റെ വേദനയിലോ..? ആനയെ തടയാൻ തമിഴ്നാട് ഒരുങ്ങുന്നു ; കർശന നടപടികൾ ആരംഭിക്കുന്നു 

കമ്പം: കുമിളിയില്‍നിന്നും 8 കിലോമീറ്ററകലെ ലോവര്‍ ക്യാമ്ബ് പവര്‍ ഹൗസിനടുത്താണ് ഉണ്ടായിരുന്ന അരിക്കൊമ്ബന്‍ കമ്ബം ടൗണിലെത്തി. കമ്ബംമേട്ട് ഭാഗത്തേക്കാണ് ആനയുടെ നീക്കം. അവിടെനിന്നും 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്. ആന ഒറ്റപ്പെടലിന്റെ അങ്കലാപ്പിലാണ്. ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വന്യമൃഗ സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടശേഷം അരിക്കൊമ്ബര്‍ നിര്‍ത്താതെ അലച്ചിലായിരുന്നു. മേഘമലകടന്ന് തമിഴ്‌നാട് വരെ പോയി. ഇപ്പോഴും അവൻ യാത്ര തുടരുകയാണ്. തൻ്റെ കൂടെപ്പിറപ്പുകളെയും കൂട്ടത്തെയും തേടിയുള്ള യാത്ര.

Advertisements

പെരിയാര്‍ കടുവാസങ്കേതം മുഴുവൻ ആനകളാണെന്നും അരിക്കൊമ്ബര്‍ അവയുമായി ചങ്ങാത്തം കൂടി അവിടെയുള്ള സമൃദ്ധമായ തീറ്റയെല്ലാം തിന്ന് അര്‍മാദിച്ചു കഴിയുമെന്നുമുള്ള കണക്കുകൂട്ടലെല്ലാം വെറുതെയായി. അവിടെ തീറ്റയുണ്ടായിരുന്നെങ്കില്‍ റേഷൻ കട തേടി അവൻ തമിഴ്‍നാട്ടിലെ റോസ് മല വരെ പോകുമായിരുന്നോ ? കുമിളിയിലെ വീടിനുള്ളിലേക്ക് തുമ്ബിക്കൈ നീട്ടുമായിരുന്നോ ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന തൻ്റെ കൂട്ടത്തെ തിരഞ്ഞലയുകയാണ് ഉറപ്പായും. മതിയായ തീറ്റയും വെള്ളവുമൊന്നും അതിനു ലഭിക്കുന്നില്ല എന്നും കരുതേണ്ടിയിരിക്കുന്നു. ആനകളുടെ ആക്രമണവും അവ വരുത്തിവയ്ക്കുന്ന നഷ്ടവുമൊന്നും വിസ്മരിക്കുന്നില്ല. കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ ഒരു വര്‍ഷം അഞ്ചു ലക്ഷം കാര്‍ഷിക കുടുംബങ്ങളെ ആനകളുടെ ആക്രമണം ബാധിക്കുന്നുവെന്നാണ് വിവരം. 2018-22 കാലഘട്ടത്തില്‍ 105 മനുഷ്യര്‍ ആനകളുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. മനുഷ്യ ൻ മാത്രമല്ല 64 ആനകളും ചത്തിട്ടുണ്ട്.

150 കിലോ ഭക്ഷണവും 190 ലിറ്റര്‍ വെള്ളവും ദിവസവും ആവശ്യമായി വരുന്ന ആനകള്‍ക്ക് അവ നമ്മുടെ കാടുകളില്‍ ഇപ്പോള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അക്കേഷ്യ വെച്ചു പിടിപ്പിക്കുന്നവര്‍ ഇതു ചിന്തിക്കേണ്ട വിഷയം ആണ്. കാട്ടില്‍ മാത്രം ഉണ്ടായിരുന്ന പ്ലാവിനെ മെരുക്കി നാം നാട്ടില്‍ മാത്രം ഒതുക്കി എങ്കില്‍ ഇനിയും “ചക്ക കൊമ്ബന്മാര്‍” ഉണ്ടാകും. ഭക്ഷണം തേടി അലയുക എന്നത് ആനയുടെ സ്വഭാവം മാത്രമാണ്.

5 മുതല്‍ 20 വരെ എണ്ണമുള്ള ഒരു ആന കുടുംബത്തിന് 10 മുതല്‍ 100 കിലോ മീറ്റര്‍ വരെ ദൂര പരിധിയില്‍ ആവാസ വ്യവസ്‌ഥ കണക്കാക്കിയാല്‍ പെരിയാര്‍ വന്യമൃഗ സങ്കേതത്തിലെ അരിക്കൊമ്ബനെ നാം വീണ്ടും കണ്ടുമുട്ടേണ്ടി വരും.

ഫലവൃക്ഷങ്ങളും മുള, ഈറ്റ, തെങ്ങ് എന്നിവ വനത്തിലുടനീളം വച്ചുപിടിപ്പിക്കണം. ചക്കയും മാങ്ങയും ധാരാളമുണ്ടായാല്‍ വന്യമൃഗങ്ങള്‍ ആ സീസണില്‍ നാട്ടിലിറങ്ങുന്നതു കുറയും. ഇതൊക്കെ ആരോട് പറയാൻ ? നമ്മുടെ അയ്യായിരത്തിലധികം വരുന്ന വിശാലമായ ഫോറെസ്റ്റ് ഉദ്യോഗസ്ഥസേന എന്ത് ചെയ്യുന്നു എന്നതാണ് പ്രധാന വിഷയം ?

കാടിനും നാടിനുമിടയില്‍ കിടങ്ങു കുഴിക്കല്‍ നല്ല പരിഹാരം ആണെങ്കിലും ചിലവ് താങ്ങാൻ കഴിയില്ല. കാട്ടില്‍ നിന്നും ആന നാട്ടില്‍ വന്നില്ലെങ്കിലും കിടങ്ങു മറികടന്നു നാം കാട്ടില്‍ ചേക്കേറും. പിന്നെ അവിടെക്കിടന്നു ആന വരുന്നേ എന്ന് നില വിളിച്ചു മാധ്യമ ശ്രദ്ധ ആകര്‍ഷിക്കും.

ആനകളുടെ വാസസ്ഥലം കുറയുകയും മനുഷ്യരുടെ വാസസ്ഥലം കൂടുകയും ചെയ്യുമ്ബോള്‍, പരസ്പരം കൊമ്ബ് കോര്‍ക്കുന്നത് സ്വാഭാവികം. അതിനാല്‍ വാസഥലങ്ങള്‍ പരസ്പരം കൈ ഏറുന്നത് നിര്‍ത്തുവാൻ സമയമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.