“പഹൽഗാം ഭീകരാക്രമണം അപലപനീയം; സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം”; ഒവൈസി

ദില്ലി: പഹൽഗാം ഭീകരാക്രമണം അപലപനീയമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിl. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പം നിൽക്കുന്നു. നിഷ്കളങ്കരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് ഇന്റലിജൻസിന്റെ വീഴ്ച്ചയാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം എന്ന് ഒവൈസി പ്രതികരിച്ചു.

Advertisements

വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാൾ തോക്കുമായി നിൽക്കുന്നതിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്താകുന്നത്. ഇന്ത്യ ടുഡേയാണ് ചിത്രം പുറത്തുവിട്ടത്. ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തിൽ 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. 

Hot Topics

Related Articles