ചെന്നൈയില്‍ വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗത്തെ തുടർന്ന് 17 കാരൻ മരിച്ചു. കുട്ടിക്ക് അനധികൃതമായി മരുന്നുകള്‍ എത്തിച്ചു നല്കിയ സ്ത്രീയടക്കം രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇലക്ട്രീഷ്യൻ ആയി താത്കാലിക ജോലി ചെയ്യുകയായിരുന്ന കുട്ടി ലഹരിക്കായി ആശ്രയിച്ചിരുന്നത് മരുന്നുകളെയായിരുന്നു. ഇത്തരത്തില്‍ വേദനസംഹാരി മരുന്നുകള്‍ നിരന്തരം കുത്തി വച്ചിരുന്നു, ഇതാണ് മരണത്തിന് വഴിവെച്ചതെന്ന് പൊലിസ് പറയുന്നു.പ്രസ്തുത വിഷയത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Advertisements