കോട്ടയം: അക്ഷര നഗരിയില്‍ ആദ്യമായി നടന്ന രാത്രിവിപണിയില് ആയിരക്കണക്കിനാളുകള്‍ തിക്കിത്തിരക്കി കയറിയതോടെ ഒന്നര മണിക്കൂറിനുള്ളില്‍ ഉല്പന്നങ്ങള് വിറ്റു തീര്‍ന്നു. ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓക്സിജന്‍ ഓണം മിഡ്നൈറ്റ് സെയിലിലാണ് ഇരുപത്തി അയ്യായിരത്തോളം ആളുകള്‍ കടയ്ക്കുള്ളിലേയ്ക്ക് ഇരച്ചു കയറിയത്.ആദ്യ ഒന്നര മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഫര്‍ പ്രഖ്യാപിച്ച ഉത്പന്നങ്ങളൊക്കെ വിറ്റു തീരുകയായിരുന്നു. ഓക്സിജന്‍ ഡിജിറ്റലിന്റെ കോട്ടയം നെഹ്റു സ്റ്റേഡിയം ബ്രാഞ്ചില്‍ മാത്രമായിരുന്നു നൈറ്റ് സെയില്‍.
പതിനായിരങ്ങള്‍ കടയ്ക്കുള്ളിലേയ്ക്ക് ഇരച്ചുകയറിയതോടെ ബില്ലിംങ്ങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തിരക്കു മൂലം സ്തംഭിക്കുന്ന അവസ്ഥയിലായി. ഓക്സിജന്‍ അവരുടെ മറ്റ് ബ്രാഞ്ചുകളില്നിന്നുള്പ്പെടെ ഇരുപതിരട്ടി സ്റ്റാഫിനെ ഷോറൂമിലേയ്ക്ക് നിയോഗിച്ചിരുന്നുവെങ്കിലും തിരക്ക് കൂടിയതോടെ ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതി വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഇഒ ഷിജോ കെ. തോമസ് നേരിട്ടിറങ്ങിയാണ് ഒടുവില്‍ ഓരോ വിഭാഗങ്ങളിലും വില്പനയും ബില്ലിംങ്ങും ഘട്ടം ഘട്ടമായി മുന്നോട്ടുകൊണ്ടുപോകുന്ന സ്ഥിതിയുണ്ടാക്കിയത്. ഓഫര്‍ പ്രഖ്യാപിച്ച ഉത്പന്നങ്ങള്‍ വിറ്റു തീര്‍ന്നതോടെ ആര്‍പ്പോ ഓണം സെയിലിന്റെ ഭാഗമായി ഓഫര്‍ പ്രഖ്യാപിച്ച പ്രൊഡക്ടുകള്ക്കായും ആളുകള്‍ തമ്മില്‍ മത്സരമായി. ഓരോ മിനിറ്റിലും നൂറുകണക്കിന് ഉത്പന്നങ്ങള്‍ ആളുകല്‍ വാഹനത്തില്‍ കയറ്റി പോകുന്നതായി സ്ഥിതി. അതിനായി നാഗമ്പടം ജംഗ്ഷനില്‍ ടാക്സി വാഹനങ്ങളുടെ തിരക്കായി. ഓക്സിജന്‍ തന്നെ നേരിട്ടിടപെട്ട് ടൗണിലെ ടാക്സി സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഒന്‍പതരയോടെ തന്നെ ടാക്സികള്‍ കിട്ടാതായി. അതിനിടെ കയറ്റിറക്കുന്നിടത്തും ആയിരങ്ങളുടെ തിരക്കായി. ഓക്സിജന്‍ ഗ്രൂപ്പ് മറ്റ് ബ്രാഞ്ചുകളില്‍ നിന്നും നൂറുകണക്കിന് ജീവനക്കാരെ ഇറക്കിയിരുന്നതിനാല്‍ സാഹചര്യം കൈവിട്ടുപോകാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നതാണ് യാഥാര്‍ഥ്യം.