എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് അൻവർ ഇത് നേരത്തെ വെളിപ്പെടുത്തിയില്ല; രൂക്ഷ വിമർശനവുമായി പിസി ജോർജ്

കോട്ടയം: പിവി അൻവര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനില്‍ക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ് ചോദിച്ചു. പിവി അൻവറിന് ആദ്യം പിന്തുണ നല്‍കിയത് കെടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തില്‍ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമാണോ അൻവറിന് പിന്നില്‍ എന്ന് സംശയിക്കുന്നെന്നും പിസി ജോർജ് ആരോപിച്ചു.

Advertisements

പിവി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. അർജുന്‍റെ മൃതദേഹം കണ്ടെത്തുന്നതില്‍ കർണാടക സർക്കാർ നടത്തിയ പ്രവർത്തനം അഭിനന്ദനീയം. അർജുന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

Hot Topics

Related Articles