കോട്ടയം : പി.ജയചന്ദ്രൻ അനുസ്മരണം ഫെഡറൽ ബാങ്ക് ലുമിനാരിയ അക്ഷരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പി.ജയചന്ദ്രൻ അനുസ്മരണ പരിപാടിയായ ജയചന്ദ്രോത്സവത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് നിർവഹിച്ചു. കവിയും ഗായകനും കടയിരിപ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ അജിമോൻ കളമ്പൂർ പി ജയചന്ദ്രൻ അനുസ്മരണം നടത്തി.
Advertisements
വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. അക്ഷരോത്സവം കൺവീനർ പ്രൊഫ. ഡോ. തോമസ് സ്‌കറിയ പരിപാടികൾക്ക് നേതൃത്വം നൽകി.