“മോർച്ചറി പരാമർശം യുവമോർച്ചക്ക് എതിരെയുള്ള കലാപാഹ്വാനം അല്ല, അവർക്ക് മനസിലാകുന്ന ഭാഷ ഉപയോഗിച്ചു എന്നു മാത്രം” : പി. ജയരാജൻ

തിരുവനന്തപുരം: മോർച്ചറി പരാമർശം
യുവമോർച്ചക്കെതിരെ താൻ നടത്തിയ  കലാപാഹ്വാനം അല്ലെന്നും, യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി. ജയരാജൻ. മിത്ത് വിവാദത്തിലും അദ്ദേഹം പ്രതിരിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്നെ ചുമതലയാണെന്നും പി ജയരാജൻ അദ്ദേഹം പറഞ്ഞു. മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നിൽ പി ജയരാജന്‍റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്ന് ആരോപണം ഉയരുന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീമകൾ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.