തിരുവല്ല നഗരസഭയിൽ വർഷങ്ങളായി തകർന്നു കിടന്നിരുന്ന പാലിയേക്കര കാട്ടുകര റോഡ് ശാപമോഷം നൽകിക്കൊണ്ട് പണികൾ ആരംഭിച്ചു. ദീർഘനാളായി ടെൻഡർ നടപടികൾ പൂർത്തിയായി പണികൾ തുടങ്ങാതെ നാശോൻ മുഖമായി കിടന്നിരുന്ന റോഡ് ബിജെപി കൗൺസിലർമാരുടെയും 33- വാർഡ്കൗൺസിലർ പൂജാ ജയൻന്റെയും ശക്തമായ ഇടപെടലും നിരന്തരമായ സമരപരിപാടികളും വിജയം കണ്ടു. നിലവിലെ വിവരം അനുസരിച്ച് താൽക്കാലികമായി ടാർ ഇളക്കി സഞ്ചരിക്കാൻ പാകപ്പെടുത്തുകയും. മഴ മാറിയതിനു ശേഷം തുടർ പണികളും ചെയ്യും എന്നുള്ള ഉറപ്പാണ് കഴിഞ്ഞദിവസം കോൺട്രാക്ടർമാരുടെ യോഗത്തിൽ കൗൺസിലർ പൂജാ ജയന്റെ ചോദ്യത്തിന് ഉറപ്പ് നൽകിയത്.
പണികൾ തുടങ്ങിയില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ ചെയ്യുമെന്നുള്ള ബിജെപി കൗൺസിലർമാരുടെ നിലപാട് കൗൺസിലിൽ അറിയിച്ചു. അടിയന്തരമായി ബാക്കിയുള്ള പണികളും മറ്റ് വാർഡുകളിൽ തകർന്നുകിടക്കുന്ന റോഡുകളും ലൈറ്റുകളും ശരിയാക്കണം എന്ന് ബിജെപി പാർലമെന്ററി പാർട്ടിലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗാ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ ആവശ്യപ്പെട്ടു.