പാത്രിയര്‍ക്കീസ് ബാവായ്ക്ക് തിരുവഞ്ചൂരിൽ ഊഷ്മള വരവേല്‍പ്പ്:രണ്ടു ദിവസത്തെ ശ്ലൈഹിക സന്ദര്‍ശനത്തിനായി കോട്ടയത്തെത്തിയ ബാവായെ കാണാന്‍ വിശ്വാസസമൂഹം ആര്‍ത്തിരമ്പി

കോട്ടയം: അന്ത്യോഖ്യ-മലങ്കര ബന്ധത്തില്‍ നിന്നു അണുവിട ചലിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അക്ഷരജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്. രണ്ടു ദിവസത്തെ ശ്ലൈഹിക സന്ദര്‍ശനത്തിനായി കോട്ടയത്തെത്തിയ ബാവായെ കാണാന്‍ വിശ്വാസസമൂഹം ആര്‍ത്തിരമ്പി. വെകുന്നേരം 5.45-നാണ് പരിശുദ്ധ ബാവ തിരുവഞ്ചൂരിലെത്തിയത്. 

Advertisements

തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ ആദ്യ ബ്ലോക്കി​ന്റെ കൂദാശയ്ക്കായി എത്തിയ ബാവായെ ഇന്നു പാത്രയര്‍ക്കീസ് ബാവായില്‍നിന്നു റമ്പാന്‍ സ്ഥാനം സ്വീകരിക്കുന്ന ഏഴ് വൈദികര്‍ ചേര്‍ന്ന് മൊണാസ്ട്രിയുടെ മുന്‍വശത്ത് കത്തിച്ച മെഴുകുതിരി കൊടുത്തു ഏലയ്ക്കാ മാലയിട്ട് സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ ആദ്യബ്ലോക്കിന്റെ കൂദാശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിച്ചു. ഇതേത്തുടര്‍ന്ന്എ ന്‍എസ്എസ് കരയോഗവും എസ്എന്‍ഡിപി യോഗവും തിരുവഞ്ചൂര്‍ പൗരസമിതിയും ചേര്‍ന്ന് ബാവായ്ക്ക് സ്വീകരണം നല്‍കി. പിന്നീട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിലേക്ക് ആനയിച്ചു. 

വഴികളുടെ ഇരുവശങ്ങളിലും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ കാത്തുനിന്നു. മുത്തുക്കുടകളും വര്‍ണബലൂണുകളുമായി നൂറുകണക്കിന് വിശ്വാസികളാണ് ബാവ സഞ്ചരിച്ച പാതയുടെ ഇരുവശത്തുമായി തടിച്ചുകൂടിയത്. ധ്യാന കേന്ദ്രത്തിന് മുന്നില്‍ കത്തിച്ച മെഴുകുതിരികളോടെ വൈദികരും വിശ്വാസികളും ചേര്‍ന്ന് ബാവായെ എതിരേറ്റു.

Hot Topics

Related Articles