സംസ്ഥാന പച്ചക്കറി കൃഷി വികസന പദ്ധതി: വിഷരഹിത പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി കുഴിമറ്റം ഗവ.എൽ.പി സ്കൂളിന് പച്ചക്കറി തൈകൾ നൽകി 

കുഴിമറ്റം:  സ്കൂളുകളിൽ വിഷരഹിത പച്ചക്കറിത്തോട്ടം നിർമിക്കുന്നതിൻ്റെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ സംസ്ഥാന പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുഴിമറ്റം ഗവ.എൽ.പി സ്കൂളിന് പച്ചക്കറി തൈകൾ നൽകി.500 പച്ചക്കറി തൈകളാണ് നൽകിയത്. തൈകളുടെ നടീൽ  ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മൻ നിർവ്വഹിച്ചു.അസിസ്റ്റൻറ് കൃഷിഓഫീസർ തമ്പി എസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ്  സുനിതാകുമാരി എം.കെ, അധ്യാപകർ, അനധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന്  ചൊവ്വാഴ്ച 11.30 ന് സ്കൂൾ തോട്ടത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെനേരത്തേ ഒരുക്കിയിട്ട നിലത്തിൽ പച്ചക്കറിതൈകൾ കോമ്പിനേഷൻ വിളയായി നട്ടു. പദ്ധതി വിശദീകരണം കൃഷി ഓഫീസർ  ശില്പ ബാലചന്ദ്രൻ നടത്തി.

Advertisements

കൃഷി വകുപ്പ് തുടർന്നുള്ള സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Hot Topics

Related Articles