കോട്ടയം : പ്രാദേശിക വികസന മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മാർച്ച് 31ന് അവസാനിച്ച 2022 –23 സാമ്പത്തിക വർഷത്തിൽ നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചും , 100% നികുതി പിരിവ് സാദ്ധ്യമാക്കിയും , അജൈവ മാലിന്യ നിർമ്മാർജന രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കർമ്മസേനയുടെ യൂസർ ഫീസ് 100 % ശേഖരിച്ചും ട്രിപ്പിൾ നേട്ടവുമായി ജില്ലയിൽ ഒന്നാമത് നിൽക്കുന്ന കുറിച്ചി ഗ്രാമ പഞ്ചായത്തിനെ അനുമോദിച്ചു.
കുറിച്ചി ഗ്രാമ പഞ്ചായത്ത് ഇ എം എസ് സ്മാരക ഹാളിൽ നടന്ന അനുമോദന യോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശ്ശ സ്വയം ഭരണ വകുപ്പിന് വേണ്ടി കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയും 100% യൂസർ ഫീ ശേഖരിച്ച കോട്ടയം ജില്ലയിലെ ഏക പഞ്ചായത്തായ കുറിച്ചിയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
100% നേട്ടം കൈവരിക്കുന്നതിന് ഗ്രാമ പഞ്ചായത്തിൽ നേതൃത്വം നൽകിയ ഭരണസമിതി അംഗങ്ങളേയും ജീവനക്കാരേയും പഞ്ചായത്ത് കോട്ടയം ജില്ലാ ഡപ്യൂട്ടി ഡയറക്ടർ സിദ്ദിക്ക് കെ അനുമോദിച്ച് സംസാരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
കോട്ടയം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തെരെഞ്ഞെടുക്കപ്പെട്ട കുറിച്ചി വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ സലിം സദാനന്ദനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉപഹാരം നൽകി ആദരിച്ചു..
വൈസ് പ്രസിഡന്റ് അനീഷ് തോമസ്, സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷൻ ജോയിന്റ് ഡയറക്ടർ ലിസി പോൾ , ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ ഡി സുഗതൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീലമ്മ ജോസഫ് , ഇ. ആർ സുനിൽകുമാർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം എൻ മുരളീധരൻ നായർ , ബിജു തോമസ്, പി എസ് രാജേഷ്, അഗസ്റ്റിൻ കെ ജോർജ് , ബിനു സോമൻ , കെ ജി രാജ്മോഹൻ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ , പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്സൺ ശാലിനി സുരാജ്, ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ദേവി അഭിലാഷ് സെക്രട്ടറി സുദേവി എ എസ് എന്നിവർ സംസാരിച്ചു.