ഗ്രാമപഞ്ചായത്ത് അംഗം നെൽപാടം അനുമതിയില്ലാതെ നികത്തിയതായും കുളം നിർമ്മിച്ചതായും പരാതി 

കുറവിലങ്ങാട് : കാണക്കാരി ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് മെമ്പറുടെ ഉടമസ്ഥതയിൽ ഉള്ള നെൽപാടത്ത് യാതൊരു സർക്കാർ അനുമതിയും ഇല്ലാതെ വൻ കുളം നിർമ്മിച്ചതായും കുളത്തിലെ മണ്ണും ചെളിയും ഉപയോഗിച്ച് സമീപത്തെ പാടങ്ങൾ നികത്തിയതായും നികത്തിയ പാടത്ത് തെങ്ങും കവുങ്ങും വച്ചതായും ഇതുമൂലം സമീപത്തെ മറ്റുള്ളവരുടെ പാടത്ത് നെൽകൃഷി ചെയ്യാൻ പറ്റാതായതായും പരാതി. കടപ്പൂർ കല്ലുറുമ്പേൽ ഭാഗത്ത് ജോർജ് ഗർവ്വാസീസിന്റെ പാട മാണ് നികത്തി കുളം നിർമ്മിച്ചത് ഇവിടുത്തെ സമീപ കൈത്തോടുകളുടെ നീരെഴുക്കിന്റെ ഗതി മാറ്റിയതിനാൽ ഇവിടുത്തെ 10 ലധികം പേരുടെ പാടത്ത് നെൽകൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് നെൽകൃഷിക്കാമി പാടം പൂട്ടി ഒരുക്കിയെങ്കിലും പാടത്ത് വെള്ളം നിൽക്കാത്തതിനാൽ ആണ് കൃഷിയോഗ്യമായി തീർന്നത് നീകത്തിയ പാടത്ത് വൻ ഓടകൾ തീർത്ത് വെള്ളം ഗതി മാറ്റി ഒഴുക്കിയതോടെയാണ് മറ്റുള്ളവരുടെ പാടത്തും വെള്ളം ഇല്ലാതെ ആയത് ഇതോടെ ഏക്കർ കണക്കിന് നെൽപാടമാണ് ഇവിടെ കൃഷിയോഗ്യമല്ലാതായി തീർന്നത്. ഇതിനെ തീരെ പാടശേഖര സമതിയുടെയും ബി ജെ പി കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെയും നേത്യത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി കൃഷി ഓഫീസർ .ആർ ഡി ഒ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. പാടം നീകത്തിയതു മൂലം സമീപത്ത് താമസിക്കുന്നവരുടെ കിണറുകളിലെ വെള്ളം പറ്റുമെന്ന ആശങ്കയും ഉണ്ട്.

Advertisements

Hot Topics

Related Articles