ഉഴവൂരിൽ മാലിന്യം സംസ്കരിക്കലിൻ്റെ മറവിൽ നെൽവയൽ നികത്തി ;വ്യാപകമായി അനധികൃത മണ്ണെടുപ്പ് ; പരാതിയുമായി കേരള കർഷക സംഘം ഉഴവൂർ മേഖല കമ്മിറ്റി

ഉഴവൂർ: വില്ലേജ് ഓഫീസിൻ്റെ മൂക്കിന്റെ മുന്നിൽ ഉഴവൂർ കവലയിൽ രാത്രിയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയൽ നികത്തി.ഉഴവൂർ ടൗണിലെ മാലിന്യങ്ങൾ തള്ളിയിരുന്നത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തരിശായി കിടന്നിരുന്ന നെൽവയലിൽ ആയിരുന്നു.

Advertisements

കഴിഞ്ഞ ദിവസം വേനൽക്കാല രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി നെൽവയലിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നെൽവയൽ ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടിസിൻ്റെ പേര് പറഞ്ഞാണ് രാത്രിയിൽ നെൽവയൽ നികത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഉഴവുർ വില്ലേജ് ഓഫീസിന്റെ പരിധിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപകമായി അനധികൃത മണ്ണെടുപ്പും, മണ്ണകടത്തും വ്യാപകയാതിനാൽ കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി റവന്യൂ മന്ത്രി, കോട്ടയം ജില്ലാ കളക്ടർ, പാലാ ആർഡിഒ, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർക്ക് പരാതികൾ നൽകിയിട്ടും റവന്യൂ അധികൃതർ നടപടി എടുക്കുന്നത് വരെ വില്ലേജ് ഓഫീസ് ഉപരോധം സമരം ഉൾപ്പെടെയുള്ള സമരം ആരംഭിക്കും എന്ന് കാണിച്ച് കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി സർക്കാർ തലത്തിൽ വീണ്ടും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്

Hot Topics

Related Articles