ഉദയനാപുരം: ഫിഷറീസ് വകുപ്പും പടിഞ്ഞാറെക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബും സംയുക്തമായി നടത്തിവരുന്ന എം ബാങ്ക്മെൻ്റ് മൽസ്യ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിൻ്റെ വിപണനത്തിനും മറ്റ് മത്സ്യകർഷകരുടെ മത്സ്യവും മറ്റ് കാർഷിക ഉൽപന്നങ്ങളും വിറ്റഴിക്കാനായി ഫിഷ് സ്റ്റാൾ തുടങ്ങി. പടിഞ്ഞാറെക്കര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആരംഭിച്ച ഫിഷ് സ്റ്റാളിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു നിർവഹിച്ചു. നവോദയ ഫിഷ് ഫാമിംഗ് ക്ലബ് ചെയർമാൻ ഡോ. വിജിത്ത് ശശിധർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി നവോദയ ഫിഷ് ഫാമിംഗ് ക്ലബ് തയ്യാറാക്കിയവരാൽ മത്സ്യ അച്ചാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി ആദ്യ വിൽപന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പുഷ്പമണി, പി.ആർ. അനുപമ, ഫിഷ് ഫാമിംഗ് ക്ലബ് ട്രഷർ കെ.ജി. രാമചന്ദ്രൻ, പി.എം. പ്രെറ്റി , കൺവീനർ രേവതി മനീഷ്, പഞ്ചായത്ത് അംഗങ്ങളായ ദീപേഷ് , വി.എം.ശോഭിക , ദീപാ മോൾ, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ,ഫിഷറീസ് എ എഫ് ഇ ഒ രശ്മി പി. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.