പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവർണർ ആയേക്കും ; തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനമുണ്ടാകുമെന്ന് സൂചന 

തൃശ്ശൂർ: തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ .പി.യില്‍ ചേർന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവർണർ ആയേക്കുമെന്ന് സൂചന.തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇക്കാര്യം പലതലങ്ങളില്‍ നിന്നും കേട്ടെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാർട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവർണർ. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്‍കിയ വാഗ്ദാനം.

Advertisements

Hot Topics

Related Articles