തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 25 ലിറ്റര്‍ മിൽമ പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്‍റ് സ്റ്റോര്‍ കീപ്പര്‍ സുനിൽകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.
Advertisements
തുടര്‍ച്ചയായി പാൽ മോഷണം പോകുന്നുവെന്ന പരാതിയിൽ ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മിൽമയിൽ നിന്ന് കൊണ്ടുവന്ന പാൽ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിന്‍റെ കണ്ണിൽപ്പെട്ടെന്ന് മനസിലാക്കിയ ജീവനക്കാരൻ പാൽ ക്ഷേത്രത്തിലേക്ക് വണ്ടും കൊണ്ടുവന്ന് വെയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. ക്ഷേത്ര വിജിലന്‍സ് ഓഫീസറാണ് അന്വേഷണം നടത്തുന്നത്.