തൃശൂർ : കോൺഗ്രസിൻ്റെ സമുന്നതനായ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകളും, വടകര എം.പി കെ. മുരളീധരന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബി ജെ പി ലേക്ക്. നാളെ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. ബി ജെ പി ആസ്ഥാനത്ത് എത്തിയാകും അംഗത്വം സ്വീകരിക്കുന്നത്. ഇന്നു പകൽ തൻ്റെ ബിജെപി പ്രവേശന സംബന്ധിച്ച് ഉള്ള വാർത്തകളെ തമാശ എന്ന് പറഞ്ഞ് അവർ തള്ളിക്കളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. ഇപ്പോൾ ഈ പോസ്റ്റും ഡിലീറ്റ് ചെയ്ത നിലയിലാണ്.
Advertisements