ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും പിന്നില്‍ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങൾ : വിശദീകരിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ഭായ്

തിരുവന്തപുരം : കേരളത്തിന് പ്രത്യേകിച്ച്‌ തലസ്ഥാനവാസികള്‍ക്ക് അഭിമാനവും വിശ്വാസപ്രപഞ്ചവുമാണ് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം.12008 സാളഗ്രാമ ശിലകളാല്‍ നിർമ്മിതമായ അത്യപൂർവ ശയന വിഗ്രഹമാണ് ക്ഷേത്രത്തിലേത്. അനവധിയായ ചുമർച്ചിത്ര രചനകളാല്‍ സമ്ബന്നം കൂടിയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ മഹാക്ഷേത്രം. ഈ ചുമർ ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും പിന്നില്‍ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങളെ കുറിച്ച്‌ പറയുകയാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ഭായ്.

Advertisements

അശ്വാരൂഡ പാർവതി എന്നറിയപ്പെടുന്ന ഒരു ചിത്രത്തിന് ചില സവിശേഷതകള്‍ ഉണ്ടെന്ന് ഗൗരി ലക്ഷ്‌മി ഭായ് പറയുന്നു. പുരുഷന്മാർ അവിടെ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാല്‍ ഉടൻ വിവാഹം നടക്കുമെന്നും, ഉത്തമയായ ഭാര്യയെ ലഭിക്കുമെന്നും വിശ്വാസമുണ്ട്”.തന്റെ അറിവില്‍ തന്നെ ആറു മാസത്തിനുള്ളില്‍ മൂന്ന് വിവാഹങ്ങള്‍ നടന്നുവെന്നും തമ്ബുരാട്ടി വെളിപ്പെടുത്തി.”മറ്റൊന്നുള്ളത്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഷ്‌ടനാഗ ഗരുഡനാണ്. വലിയ ബലിക്കല്ലിന് അരികിലായി ഹനുമാന്റെ ഇടത് വശത്താണ് അഷ്‌ടനാഗ ഗരുഡൻ നിലകൊള്ളുന്നത്. ഗരുഡനെ പ്രദക്ഷിണം വയ്‌ക്കുകയാണെങ്കില്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന വിശ്വാസവുമുണ്ട്. അത്രയും വലുപ്പമുള്ള അഷ്‌ടനാഗ ഗരുഡൻ ഭാരതത്തില്‍ അപൂർവമാണ്.പലർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. അലങ്കാര മണ്ഡപത്തിലെ ഒരു തൂണില്‍ ചെറിയൊരു രൂപം കൊത്തി വച്ചിട്ടുണ്ട്. ചിറകുമായിട്ട് പറക്കുന്ന രൂപമാണതിന്. കൈയിലൊരു സഞ്ചിയുണ്ട്. അതില്‍ നിന്ന് എന്തോ വീഴുന്ന രൂപത്തിലാണ് അത് കൊത്തിവച്ചിട്ടുള്ളത്. അഭീഷ്‌ടദായകൻ എന്നാണ് ആ മൂർത്തി അറിയപ്പെടുന്നത്. അതിന് മുന്നില്‍ പോയി പ്രാർത്ഥിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന എന്തു നല്ല കാര്യവും നടക്കും എന്നും വിശ്വാസമുണ്ട്”.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.