തൃശൂര്‍ : വെച്ചൂര്‍ പശുക്കള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ തനത് ജനുസുകളുടെ സംരക്ഷണം ജീവിതവ്രതമാക്കിയെടുത്ത ശോശാമ്മ ഐപ്പിനെ തേടി പത്മശ്രീ പുരസ്‌കാരം എത്തുമ്പോള്‍ പത്തനംതിട്ട നിരണംകാര്‍ക്കും അഭിമാന നിമിഷമാണ്. ഡോ. ശോശാമ്മ ഐപ്പ് 1942ല്‍ പത്തനംതിട്ടയിലെ നിരണത്താണ് ജനിച്ചത്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളര്‍ത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞ.
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ആയിരുന്നു ഈ വഴിയില്‍ അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1950കളില്‍ അവരുടെ വീട്ടിലും വെച്ചൂര്‍ പശുക്കളെ വളര്‍ത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കള്‍ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂര്‍ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവര്‍. വെച്ചുര്‍ പശുവിന്റെ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവര്‍ത്തനങ്ങള്‍. കാസര്‍കോഡിന്റെ തനതു ജനുസായ കാസര്‍കോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാന്‍ അവര്‍ മുന്‍കയ്യെടുത്തു. കുട്ടനാടന്‍ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവര്‍ പ്രവര്‍ത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ലൈവ് സ്റ്റോക്ക് ഇംപ്രൂവ്‌മെന്റ് ആക്ട് പ്രകാരം സങ്കരയിനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് പശുക്കളില്‍ കൂടുതല്‍ പാലുല്‍പാദനം നടത്തുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശത്ത് നിന്ന് കാളകളെ കൊണ്ടുവന്ന് സങ്കരയിനമാക്കി മാറ്റി പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ഏകലക്ഷ്യത്തെ അവര്‍ പൊളിച്ചടുക്കി. വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തുകയും നാടന്‍ ജനുസിന്റെ മികവ് പ്രചരിപ്പിക്കുകയും ചെയ്തു. ടീച്ചര്‍ ഇതിനെ ഒരു ദൗത്യമായി ഏറ്റെടുത്തു. കോട്ടയത്തിനടുത്ത് വെച്ചൂരില്‍ ചെന്നു നല്ല പശുക്കളെ കണ്ടെത്തി. ഏഴ് എണ്ണത്തിനെയാണ് ആദ്യമായി കാര്‍ഷിക സര്‍വകലാശാലയിലേക്ക് വാങ്ങിയത്. ഇന്നിപ്പോള്‍ കേരളത്തില്‍ മൂവായിരത്തിലധികം വെച്ചൂര്‍ പശുക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എന്‍. ഇ. പി)അംഗീകാരം ലഭിച്ചു. ഇപ്പോള്‍ മണ്ണുത്തിയില്‍ ഇന്ദിരാനഗറില്‍ താമസം. കാര്‍ഷിക സര്‍വ്വകലാശാലയിലെ റിട്ട. പ്രൊഫസ്സര്‍ ഡോ. എബ്രഹാം വര്‍ക്കിയാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍