വാഷിങ്ടണ്‍: മൂന്നുമാസം മുൻപ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജർ, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗത്തില്‍നിന്ന് അടുത്തിടെ വിരമിച്ച മൈക്കല്‍, ഗബ്രിയേല്‍ എന്നീ ഉദ്യോഗസ്ഥരാണ് സി.ബി.എസ്. ചാനലിനോട് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടകവസ്തുവെക്കുന്നതിനുള്ള ആസൂത്രണം 10 വർഷം മുൻപേ തുടങ്ങി. തയ്വാൻ ആസ്ഥാനമായുള്ള കമ്ബനിയില്‍നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് കണ്ടെത്തി. സ്ഫോടകവസ്തു വെക്കാൻമാത്രം വലുപ്പമുള്ള പേജറുകള്‍ ഉണ്ടാക്കുകയായിരുന്നു അടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022-ല്‍ ഇതുതുടങ്ങി. പല അളവില്‍ സ്ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളില്‍ ഒളിപ്പിച്ചു. പിന്നെ പല റിങ്ടോണുകള്‍ പരീക്ഷിച്ചു. കേട്ടാലുടൻ അടിയന്തരമെന്നുതോന്നുന്ന റിങ്ടോണ്‍ തിരഞ്ഞെടുത്തു.പുതിയ പേജറുകള്‍ വാങ്ങാൻ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാൻ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യംചെയ്തു. പൊടിയും വെള്ളവും പറ്റാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജർ എന്നുപറഞ്ഞായിരുന്നു പരസ്യം.