ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിൻ്റെ പ്രതിസന്ധികൾ മുറുകുന്നതിനിടെ പാകിസ്‌താനെതിരേ ആഞ്ഞടിച്ച് ഇസ്ലാമാബാദിലെ മുസ്ലിം പുരോഹിതൻ. ലാല്‍ മസ്ജിദിലെ മൗലാന അബ്ദുള്‍ അസീസ് ഘാസിയാണു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.
ഇന്ത്യയേക്കാള്‍ മുസ്ലിംകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നത് പാകിസ്താനിലാണ്. പാകിസ്താന്റെ യുദ്ധം ഇസ്ലാമിന്റെ പേരാട്ടമല്ല. ദേശീയതയുടെ യുദ്ധമാണെന്നും ലാല്‍ മസ്ജിദിലെ ഇമാമും ഖാതീബുമായ ഘാസി പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകുമ്ബോള്‍ നോക്കി നില്‍ക്കുന്ന ക്രൂരവും പ്രയോജന രഹിതവുമായ സംവിധാനമാണ് ഇപ്പോള്‍ പാകിസ്താനിലേത്. യുദ്ധമുണ്ടായാല്‍ ആരൊക്കെ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്റെ ചോദ്യത്തോട് അണികളും മൗനം പാലിച്ചിട്ടുണ്ട്.