പാമ്പാടി : ജമ്മു കാശ്മീരിലെ പഹൽഗാമിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമതി പാമ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ബസ് സ്റ്റാൻഡിനു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കുര്യൻ സക്കറിയായുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി
ശിവ ബിജു ഭാരതത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്
ഷാജി പി മാത്യു കെ എം ചന്ദ്രബോസ് ഷേർലി തര്യൻ പിജി ബാബു രാജീവ് എസ് എന്നിവർ പ്രസംഗിച്ചു ട്രഷറർ ബൈജൂ സി ആൻഡ്രൂസ് നന്ദി രേഖപ്പെടുത്തി.
Advertisements