പാലാ: പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ഓട്ടോറിക്ഷയുടെ പിന്നിരുന്നയാളാണ് മരിച്ചത്. പാലാ സ്വദേശിയായ ലാലിച്ചനാണ് മരിച്ചതെന്നാണ് സൂചന. ഇയാളുടെ മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഓട്ടോയിലുണ്ടായിരുന്ന അമ്പാറനിരപ്പേൽ സ്വദേശി ലാലിച്ചനാണ് മരിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഓട്ടോഡ്രൈവർ ഭരണങ്ങാനം മറാമറ്റത്തിൽ രമേശനെ(31) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. പൈക പള്ളിയ്ക്കു മുന്നിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്റെ മരണം സംഭവിച്ചിരുന്നു. അപകട വിവരം അറിഞ്ഞ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നും മാറ്റിയിട്ട് അപകടം ഒഴിവാക്കിയിട്ടുണ്ട്.