പാകിസ്ഥാൻ മേഖലയിൽ കടന്നു കയറി ഇന്ത്യ ജവാനെ തട്ടിക്കൊണ്ടു പോയി; ആരോപണവുമായി പാകിസ്ഥാൻ

ദില്ലി: പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ മേഖലയിൽ കടന്നു കയറി ജവാനെ തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം. സുഖൻവാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാൻ ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

പാകിസ്ഥാൻ അതിർത്തി രക്ഷാ സേനയുടെ ജവാനെ ബി എസ് എഫ് അറസ്റ്റു ചെയ്തതിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടുണ്ട്. മുഹമ്മദ് അബ്ദുള്ള എന്ന പാക് ജവാനാണ് ഇന്ത്യൻ കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബി എസ് എഫ് ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ല. രാജസ്ഥാനിൽ ചാരപ്രവർത്തനത്തിനിടെ പാക് റേ‌‌ഞ്ചർ അറസ്റ്റിലായെന്ന് മാത്രമാണ് റിപ്പോർട്ടുകൾ പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ ജവാനെ പാകിസ്ഥാൻ വിട്ടയക്കാത്തപ്പോഴാണ് പാക് ജവാന്‍റെ അറസ്റ്റിന്‍റെ വിവരങ്ങൾ വരുന്നത്. പാകിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയെന്നാണ് സൂചന. പാക് ജവാന്‍റെ അറസ്റ്റിന് പിന്നാലെ രാജസ്ഥാൻ അതിർത്തിയിൽ കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Hot Topics

Related Articles