പാക് അധീന കശ്മീരിൽ വൻതോതിൽ നിക്ഷേപം; ചൈനീസ് കമ്പനികളുമായി ചർച്ച നടത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ വൻതോതിൽ നിക്ഷേപം നടത്താൻ ചൈനീസ് വ്യവസായികളെ ക്ഷണിച്ച്  പ്രസിഡൻ്റ് സുൽത്താൻ മെഹമൂദ് ചൗധരി. മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ചൈനയിലെ യുനാൻ സണ്ണി റോഡ് ആൻഡ് ബ്രിഡ്ജ് കമ്പനിയുടെ ഡയറക്ടർ കഴിഞ്ഞ ദിവസം മുസാഫറാബാദിൽ കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുരങ്കങ്ങളും ഹൈവേകളും നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ ലീ പിംഗ്, പിഒകെയിലെ ഒന്നിലധികം പ്രോജക്ടുകൾക്കായുള്ള ബ്ലൂപ്രിൻ്റ് സമർപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

Advertisements

പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രകൃതി വിഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചെന്നും അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ അറിയിച്ചു. കരോട്ട്, കൊഹാല ജലവൈദ്യുത പദ്ധതികൾ, എം-4 മോട്ടോർവേയുടെ നിർമ്മാണം, മിർപൂരിലെപ്രത്യേക സാമ്പത്തിക മേഖല എന്നിവയുൾപ്പെടെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) കീഴിൽ പിഒകെയിൽ ചൈന ഇതിനകം തന്നെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഒകെയും ഗിൽജിത്-ബാൾട്ടിസ്ഥാനും തങ്ങളുടെ പ്രദേശത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യ, സിപിഇസി പദ്ധതികളെ എതിർത്തിരുന്നു.

Hot Topics

Related Articles