ദില്ലി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ വിവാദം.സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്ന റിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്നും, മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബോധപൂർവ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ എന്നും റിയാസ് ചോദിച്ചു.
കണ്ണൂർ, കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷനായി ജ്യോതി എത്തിയത്. ഇവിടെ നിന്നെല്ലാം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജ്യോതി മല്‍ഹോത്ര വിഷയത്തില്‍ മാധ്യമങ്ങളെ വിമർശിച്ച മന്ത്രി, വസ്തുതകള്‍ അന്വേഷിക്കാതെ വാർത്ത നല്‍കരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങള്‍ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും തുറന്നടിച്ചു. രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ ? നല്ല ഉദ്ദേശത്തോടെ, മുൻപും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മല്‍ഹോത്രയെയും വിളിച്ചത്. ചാര പ്രവർത്തി ചെയ്യുന്ന ആള്‍ എന്ന് അറിഞ്ഞിട്ടല്ല അവരെ കൊണ്ടുവന്നത്. ബോധപൂർവ്വം ഇത്തരം ആളുകളെ സർക്കാർ കൊണ്ടുവരുമോ? പ്രചാരണം നടത്തുന്നവർ ഇഷ്ടം പോലെ ചെയ്തോട്ടെ. അതില്‍ ഭയമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം, ജനങ്ങള്‍ കൂടെ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.