മയക്കുമരുന്നുമായി പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ വെടിവച്ചിട്ട് സേന ; 4 ദിവസത്തിനിടെ ഇത്തരത്തിലെത്തുന്നത് അഞ്ചാമത്തെ ഡ്രോൺ

പഞ്ചാബ് : മയക്കുമരുന്നുമായി എത്തിയ ഒരു പാകിസ്താൻ ഡ്രോൺ കൂടി അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. പഞ്ചാബിലെ അമൃത്‌സർ സെക്ടറിലാണ് സംഭവം. ഹെറോയിൻ ഉണ്ടെന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പരിശോധനയിൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

Advertisements

4 ദിവസത്തിനിടെ സേന വെടിവെച്ചിടുന്ന അഞ്ചാമത്തെ ഡ്രോണാണിത്. നേരത്തെ അമൃത്സറിൽ മയക്കുമരുന്ന് അടങ്ങിയ ബാഗുമായി എത്തിയ മറ്റൊരു പാക്ക് ഡ്രോണും ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ഇതേ മേഖലയിൽ രണ്ട് പാക് ഡ്രോണുകൾ സൈന്യം പിടിച്ചെടുത്തിരുന്നു.

Hot Topics

Related Articles