ഇസ്ലാമാബാദ്: പോലീസ് തന്‍റെ വീട് വളഞ്ഞുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ഇമ്രാന്‍ പറഞ്ഞു. ഒരുപക്ഷേ ഇത് തന്റെ അടുത്ത അറസ്റ്റിന് മുന്‍പേയുള്ള അവസാനത്തെ ട്വീറ്റ് ആയിരിക്കുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വീടിന് പുറത്തെ പോലീസ് വിന്യാസത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അഴിമതി വിരുദ്ധ ഏജന്‍സി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇമ്രാന്‍റെ അറസ്റ്റ് രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. കുറഞ്ഞത് എട്ട് പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി.) ഇമ്രാനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയ ഇമ്രാനെ ബലപ്രയോഗത്തിലൂടെയായിരുന്നു എന്‍.എ.ബി. അറസ്റ്റ് ചെയ്തത്. കോടതിയില്‍ കയറി ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.