പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ ഏപ്രിൽ 16, 17 തീയതികളിൽ ആഘോഷിക്കും.പതിനാറാം തീയതി ഞായർ
മെത്രാപ്പോലീത്തൻ ട്രസ്റ്റിയും അസിസ്റ്റൻ്റ് കാതോലിക്കയുമായ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ അവാർഡുകൾ തിരുമേനി വിതരണം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നിന്നുമാരംഭിക്കുന്ന ഭക്തിനിർഭരമായ റാസ പാക്കിൽ – മറിയപ്പള്ളി-മുളങ്കുഴ- ചെട്ടിക്കുന്ന് വഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന.
പതിനേഴാം തീയതി വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പാക്കിൽ കവല ചുറ്റിയുള്ള പ്രദക്ഷിണത്തിന് ശേഷം നേർച്ചവിളമ്പി കൊടിയിറക്കും.
വൈകുന്നേരം 6 മണിക്ക് മാജിക് ഷോ നടത്തപ്പെടും.
വികാരിമാരായ ഫാ.തോമസ് വേങ്കടത്ത്, അജു കെ. ഫിലിപ്പ് കോട്ടപ്പുറം, ട്രസ്റ്റിമാരായ തോമസ്. കെ. മാണി കോട്ടക്കൽ, ബാബു പി. ഏബ്രഹാം ആന്തേരിൽ, സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറക്കൽ, കൺവീനർമാരായ ജോസഫ് കുര്യൻ മഠത്തുംപറമ്പിൽ, സാമുവേൽ ഷിബു ഒറവുങ്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.