കോട്ടയം: ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്നു പാലായിൽ നിയന്ത്രണം വിട്ട കാർ ബുള്ളറ്റിലും, റോഡരികിൽ നിർത്തിയിട്ടിരുന്ന പാൽവാനിലും ഇടിച്ചു. അപകടത്തിൽ റോഡരികിൽ നിന്ന കാൽനടയാത്രക്കാരായ യുവതികൾ അടക്കം അഞ്ചു പേർക്കു പരിക്കേറ്റു. കാർ ഓടിച്ചിരുന്ന പയസ് മാത്യു, ഒപ്പമുണ്ടായിരുന്ന ജിൻസി, ബുള്ളറ്റ് യാത്രക്കാരനായ പൂഞ്ഞാർ സ്വദേശി ജോർജ് ബെന്നി, ഐശ്വര്യ (23) അമൃത എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിസാര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തരയോടെ പാലാ പ്രവിത്താനം റോഡിൽ പ്രവിത്താനം എസ്.ബി.ഐയ്ക്കു മുന്നിലായിരുന്നു അപകടം. പാലക്കാട്ട് നിന്നും വരികയായിരുന്നു ജിൻസിയും പയസും സഞ്ചരിച്ച കാർ. പ്രവിത്താനത്തിനു സമീപത്തു വച്ച് നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവിടെ നിന്നും പാഞ്ഞകാർ മുന്നിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിൽക്ക് വാനിൽ ഇടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ റോഡരികിൽ നിന്ന രണ്ട് പെൺകുട്ടികളെയുംകാർ ഇടിച്ചു വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.