ചിങ്ങവനം: എഫ് സി ഐ യുടെ പന്നിമറ്റം ഡിപ്പോയിൽ നിന്നും ലോറിയിൽ ലോഡുമായി അറക്കുളത്തേയ്ക്ക് പോയി പാലായിലെ പയപ്പാറിൽ അപകടത്തിൽ മരിച്ച ചാന്നാനിക്കാട് സ്വദേശിയായ ഡ്രൈവർ സായിപ്പുകവല പ്ലാംപറമ്പിൽ പി ഐ ചാക്കോ (കുഞ്ഞുമോൻ -66 ) യുടെ സംസ്കാരം നാളെ ജനുവരി 16 ചൊവ്വാഴ്ച നടത്തും. ഇന്ന് 12.30 നാണ് അപകടമുണ്ടായത് . പാലാ ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പോസ്റ്റ്മോർട്ടം ചെയ്യും . ഇന്ന് പാലാ പോലീസ് വൈകുന്നേരത്തോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി . മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടു കൂടി സായിപ്പുകവലയിലെ വീട്ടിൽ കൊണ്ടുവരും . സംസ്കാരം ചൊവ്വാഴ്ച 4 ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പള്ളം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ . പിതാവ് : പരേതനായ മാത്തൻ ചാണ്ടി . ഭാര്യ: പാമ്പാടി വെള്ളൂർ കൊല്ലംകുഴിയിൽ മോളമ്മ .
മക്കൾ : സ്വീൻ , സാനി .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ : മൂലവട്ടം പുത്തൻ പുരയ്ക്കൽ നൈജൽ തോമസ് (എൽ ഐ സി ,കോട്ടയം) , മൂവാറ്റുപുഴ പുതുമനക്കുന്നേൽ ബിബിൻ പി ജോസഫ് . വർഷങ്ങളായി പന്നിമറ്റം ഫുഡ് കോർപ്പറേഷൻ ഡിപ്പോയിൽ നിന്നും സ്വന്തം ലോറിയിൽ ലോഡ് കയറ്റി പോകുന്നയാളാണ് മരിച്ച കുഞ്ഞുമോൻ .