പാലാ : കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയ്ക്ക് ക്രൂര മർദ്ദനം. യുവതിയ്ക്കും മൂന്ന് വയസുകാരിയായ പെൺകുട്ടിയ്ക്കുമാണ് മർദ്ദനമേറ്റത്. പാലാ കുടയ്ക്കച്ചിറ കല്ലറയ്ക്കൽ ആര്യ, മൂന്ന് വയസുകാരിയായ പെൺകുട്ടിയ്ക്കുമാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ ഭർത്താവ് അകാരണമായി ആര്യയെ മർദിക്കുകയായിരുന്നു. ആര്യയുടെ ഭർത്താവ് ആദ്യം കുട്ടിയെ മർദിക്കുകയായിരുന്നു. ഈ മർദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യയ്ക്കും അടിയേറ്റത്. തലയ്ക്കും ശരീരത്തിനും അടിയേറ്റ് പലയിടത്തും ചതവും നീരുമുണ്ടായിട്ടുണ്ട്. തുടർന്ന്, ഇരുവരും പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരെയും സ്കാനിങിനു വിധേയമാക്കി. തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും ചതവുണ്ടായിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന്, ആര്യയും കുട്ടിയും ആര്യയുടെ വീട്ടിലേയ്ക്കു മടങ്ങി. നേരത്തെ തന്നെ ഭർത്താവിന്റെ വീട്ടിൽ മർദനമേറ്റതിനെ തുടർന്ന് ആര്യ ഗാർഹിക പീഡനത്തിനു പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്, കോടതിയിൽ നിന്നും പൊലീസ് സംരക്ഷണ ഉത്തരവോടെയാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, വീണ്ടും മർദനം ഏൽക്കുകയായിരുന്നു.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിനു പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആര്യയുടെ മൊഴിയെടുക്കും. തുടർന്ന്, കേസെടുക്കുമെന്നാണ് സൂചന.