പാലാ ഭരണങ്ങാനത്ത് വൻ തീ പിടുത്തം : ഫോട്ടോ ഫ്രെയിമിങ് സ്ഥാപനം കത്തി നശിച്ചു : തീ പിടുത്തം നിയന്ത്രണവിധേയമായ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

പാലാ : പാലാ ഭരണങ്ങാനത്ത് വൻ തീപിടുത്തം. ഫോട്ടോ ഫ്രെയിം സ്ഥാപനം കത്തിനശിച്ചു. പാലാ ഭരണങ്ങാനം പള്ളിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഫോട്ടോ ഫ്രെയിം സ്ഥാപനമാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. രണ്ടു മണിക്കൂറോളം നീണ്ട തീ രാത്രി എട്ടേ മുക്കാലോടെ ആണ് നിയന്ത്രണവിധേയമാക്കിയത്.

Advertisements

ഭരണങ്ങാനം കോക്കാട്ട് ഡോ.എബി കുരുവിളയുടെ കോക്കാട്ട് ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന ബദ്ലഹേം ഫോട്ടോ ഫ്രെയിം സ്ഥാപനത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ തീപിടുത്തമുണ്ടായത്. ഭരണങ്ങാനം പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് തീയും പുകയും കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് , പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നുള്ള അഗ്നി രക്ഷാസേന സംഘം സ്ഥലത്തെത്തിയിരുന്നു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles