പാലായിൽ വീണ്ടും രാഷ്ട്രീയ വിവാദം : പുറത്താക്കിയതിനു പിന്നാലെ സിപിഎമ്മിനെതിരെ നിലപാടുമായി ബിനു പുളിക്കകണ്ടം: സിപിഎം പുറത്താക്കിയത് ചില ആളുകളുടെ താല്പര്യങ്ങൾ കാരണം 

പാലാ : കേരള കോൺഗ്രസും സിപിഎം നഗരസഭ അംഗം ബിനു പുളിക്കകണ്ടവും തമ്മിലുള്ള ഏറ്റുമുട്ടൽ പാലായിൽ തുടരുന്നു. ബിനുവിനെ പാർട്ടി പുറത്താക്കിയതിനു പിന്നാലെ , ജോസ് കെ മാണിക്യം സിപിഎമ്മിന് എതിരെ കടുത്ത വിമർശനവുമായി ബിനു പുളിക്കകണ്ടം രംഗത്തെത്തി. തന്നെ സിപിഎം പുറത്താക്കിയത് ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിൽ എടുതാണ് എന്ന് ബിനു പുളിക്കകണ്ടം ആരോപിച്ചു. രാഷ്ട്രീയം അഭയം തേടി വന്ന ജോസ് കെ മാണിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിനു ആരോപിച്ചു. ജോസ് കെ മാണിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിനു വ്യക്തമാക്കി. സിപിഎം ജോസ് കെ മാണിയുടെ സമ്മർദ്ദത്തിനു വഴങ്ങി ആണ് പാർട്ടി നടപടി എടുത്തതെന്നും, പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ മാണിയെ വേണോ എന്ന് പാർട്ടിക് തോന്നിയിട്ടുണ്ടാകുമെന്നും ബിനു പുളിക്കണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെയായിരുന്നു ജോസ് കെ മാണിക്ക് എതിരെ പ്രതികരിച്ചതിന് പിന്നാലെ സിപിഎം പാലാ കൗൺസിലർ കൂടിയായ ബിനു പുളിക്കണ്ടത്തെ പുറത്താക്കിയത്. 

Advertisements

Hot Topics

Related Articles