പാലായിൽ ഡ്യൂട്ടിക്കെത്തിയ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു..

രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ എത്തിയ ഡ്രൈവർ പി കെ ബിജു (54) വാണ് മരിച്ചത്.

Advertisements

എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ എസ് ആർ ടി സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.

Hot Topics

Related Articles