കോട്ടയം പാലാ നഗരത്തിൽ പട്ടാപ്പകൽ പത്തു വയസുകാരിയെ കടന്നു പിടിച്ചു ; അന്തീനാട് ഇളംതോട്ടം സ്വദേശി പോക്സോ കേസിൽ പിടിയിൽ

കോട്ടയം : പാലാ നഗര മധ്യത്തിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്ക്കന്‍ പിടിയില്‍. അമ്മക്കും ബന്ധുവിനും ഒപ്പം പട്ടാപ്പകല്‍ വഴിയിലൂടെ നടന്നു പോയ പത്തു വയസ്സുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്ക്കനെയാണ് പിടികൂടിയത്. പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ വീട്ടില്‍ ദേവസ്യ മകന്‍ ആന്‍റണി ദേവസ്യയെയാണ് (60) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്.

Advertisements

പിടിയില്‍. പാലാ ടൌണിലൂടെ ഇന്ന് ഉച്ചക്ക് ബസ്സിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് ബന്ധുവായ സ്ത്രീയോടൊപ്പം നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിക്കാണ് ഈ നീചമായ അനുഭവം ഉണ്ടായത്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ പ്രതി മുന്‍പും സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പാലാ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Hot Topics

Related Articles