ഡീസലില്‍ വെള്ളം; ഡീസല്‍ വില്‍പ്പന നിർത്തി വയ്പ്പിച്ചു :പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി

പാലാ: ഡീസലില്‍ വെള്ളം കണ്ടെത്തിയെന്ന പരാതിയില്‍ പമ്പിലെ ഡീസല്‍ വില്‍പ്പന നിർത്തി വയ്ക്കാനും പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്.പൊതുപ്രവർത്തകനും സെന്‍റർ ഫോർ കണ്‍സ്യൂമർ എജുക്കേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ മുണ്ടുപാലം ജയിംസ് വടക്കന്‍റെ പരാതിയിലാണ് 48 മണിക്കൂറിനുള്ളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫലപ്രദമായ ഇടപെടല്‍. കഴിഞ്ഞ 17ന് ജയിംസിന്‍റെ മരുമകനും കോട്ടയം ഐസിഐസിഐ ബാങ്ക് മാനേജരുമായ ജിജു കുര്യൻ പാലാ കടപ്പാട്ടൂരുള്ള ഐഒസിയുടെ പെട്രോള്‍ പമ്പില്‍ നിന്നും 36 ലിറ്ററോളം ഡീസല്‍ കാറില്‍ നിറച്ചു. കോട്ടയത്ത് എത്തുന്നതിനിടെ പല തവണ സൂചനാലൈറ്റുകള്‍ തെളിയുകയും ബീപ് ശബ്‌ദം മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജിജു കാർ കോട്ടയത്തെ ഷോറൂമില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഡീസലില്‍ വെള്ളം കണ്ടെത്തുകയായിരുന്നു.

Advertisements

Hot Topics

Related Articles