പാലാ : വെള്ളിയേപ്പള്ളി പതിയിൽ ജിസ്മോൻ ജോസഫിന്റെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച കേസിലാണ് ഏറ്റുമാനൂർ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേൽ ഹരീഷ് മനു (20), ലൈലാ മൻസിലിൽ ഷിഫാസ് റഹിം (19), പ്യാരികുളത്തിൽ സഹിൽ ഷാജി എന്നിവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് പുല്ലു തിന്നുന്നതിനായി പറമ്പിൽ കെട്ടിയിരുന്ന 20,000 രൂപ വിലവരുന്ന ആടിനെ, അംഗപരിമിതനായ സഹിൽ ഷാജിയുടെ ഓട്ടോയിൽ എത്തിയ മൂവരും ചേർന്ന് മോഷ്ടിച്ചത്.
പറമ്പിൽ നിന്നും ആടിനെ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റുന്നത് സമീപത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതാണ് മോഷ്ടാക്കളെ പിടികൂടാൻ കാരണമായത്. ലോഡിങ് തൊഴിലാളികളിൽ നിന്നും വിവരമറിഞ്ഞ നാട്ടുകാർ ഓട്ടോയിൽ ആടിനെയുമായി രക്ഷപ്പെട്ട പ്രതികളെ ഓട്ടോ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് എസ് ഐ അഭിലാഷ് എം ടി യുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരീഷ് മനു 2020 ൽ പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽഫോൺ കടകൾ കുത്തിപ്പൊളിച്ച് ഫോണുകൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും .