പാലാ: തൊഴിലാളികള്‍ പൊരുതി നേടിയ അവകാശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും പണക്കാര്‍ കൂടുതല്‍ പണക്കാരും ആകുന്ന സ്ഥിതിയാണ് സര്‍ക്കാരിന്റെ ഈ നടപടി മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുറമുഖങ്ങളും വിമാന താവളങ്ങളും അദാനിക്ക് എഴുതി കൊടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ ആണെങ്കില്‍ വിവിധ നികുതികളും വൈദ്യുതി ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഐ.എന്‍.ടി.യു.സി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കന്‍, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എന്‍. സുരേഷ്, അനിയന്‍ മാത്യു, ജിജി പോത്തന്‍, പി.വി. പ്രസാദ്, എം.ബി. മനോജ്, ദിവാകരന്‍ നായര്‍, സതീഷ് ചൊള്ളാനി, ആര്‍. സജീവ്, ജോയി സ്‌കറിയ, ആര്‍. പ്രേംജി, ഷോജി ഗോപി,ബിബിൻ രാജ്, തോമസുകുട്ടി നെച്ചിക്കാട്ട്, സജി മുണ്ടനാട്ട്, ഹരിദാസ് അടമത്തറ, ഷാജി ആന്റണി എന്നിവര്‍ സംസാരിച്ചു.