കോട്ടയം : കോട്ടയം പാലായിൽ ചീട്ടുകളിക്കിടെ കൊലപാതകം. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിനാണ് കൊല്ലപ്പെട്ടത്.സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. വാക്ക് തർക്കത്തിന് പിന്നാലെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.
Advertisements
ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. മാമോദിസ ചടങ്ങിന് എത്തിയ സംഘമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ ചീട്ടുകളി നടക്കുകയും തുടർന്ന് ഒരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ആയിരുന്നു.