പാലാ മേലുകാവിൽ വീട് കയറി വാഹനങ്ങൾക്ക് തകർത്ത് തീ വച്ചു ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

പാലാ : വീട് കയറി ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.
മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെ കൂടി മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ ബെന്നി മകൻ ബിബിൻ ബെന്നി (22), കടപ്പൂർ വട്ടുകളം ഭാഗത്ത് പാറക്കൽ വീട്ടിൽ രാജു മകൻ റിജിൽ (24), കാണക്കാരി ആശുപത്രിപ്പടി ഭാഗത്ത് തുരുത്തിക്കാട്ടിൽ വീട്ടിൽ ജോയി മകൻ ദീപു ജോയി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Advertisements

ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. ഈ മൂന്നു പേരെ അറസ്റ്റ് ചെയ്തതോടുകൂടി കേസിൽ മൊത്തം 14 പ്രതികളെയാണ് അന്വേഷണസംഘം പിടികൂടിയത്. പ്രതികളിൽ ഒരാളായ ബിബിൻ ബെന്നിക്ക് ഏറ്റുമാനൂർ,ഗാന്ധിനഗർ കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളായി നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ റിജിലിന് മേലുകാവ് കൂടാതെ മരങ്ങാട്ടുപള്ളി സ്റ്റേഷനിലും കേസുകള്‍ ഉണ്ട് . ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു, അലക്സ് പാസ്ക്കൽ, ആൽബർട്ട്, ആൽബിൻ കെ ബോബൻ, നിക്കോളാസ് എന്നിവരെ കഴിഞ്ഞദിവസം പോലീസ് സംഘം പിടികൂടിയിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി,മേലുകാവ് എസ്.എച്ച്. ഓ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ അജിത്ത്, സി.പി. ഓ മാരായ ജോബി, ബൈജു, ശ്യാം, രഞ്ജിത്ത് , ശ്രാവൺ, നിതാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles