പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിന്നും 85 വയസ്സുള്ള രോഗിയെ കാണാതായതായി പരാതി. കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെ കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.
ഭാര്യ ഭവാനിയാണ് ഒപ്പമുണ്ടായിരുന്നത്.
ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞിനെ കണ്ടില്ല. ആശുപത്രിയാകെ പരതിയെങ്കിലും കണ്ടെത്തിയില്ലെ. തുടർന്നു പൊലാ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 4-30ന് കൊട്ടാരമറ്റത്തെ ഒരു ടീ ഷോപ്പിൽ ചെന്നിരുന്നതായി വിവരം ലഭിച്ചു. പാലാ എസ്. ഐ. എം.ഡി. അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പാലാ എസ്. ഐ.യെ വിവരമറിയിക്കുക. നമ്പർ – 9497980337.