പാലാ: പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. പാലാ സബ് ഡിവിഷനിൽ നടന്ന കൊലപാതകശ്രമ കേസുമായി ബന്ധപ്പെട്ട് സ്തുത്യർഹ സേവനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പ്രശംസാ പത്രം നൽകി. പാലാ,മേലുകാവ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകശ്രമ കേസിൽ 11 പ്രതികളെയാണ് അന്വേഷണസംഘം ചുരുങ്ങിയ സമയത്തിനുള്ളിൽ പിടികൂടിയത്.
ഇവരിൽ പലരും കേരളത്തിലും കേരളത്തിന് വെളിയിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.പാലാ ഡി.വൈ.എസ്.പി. ഗിരീഷ്.പി. സാരഥി, സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർമാരായ ബാബു സെബാസ്റ്റ്യൻ, കെ.പി. ടോംസൺ, രഞ്ജിത്ത് കെ വിശ്വനാഥ്, ബിജു കെ ആർ, എസ് ഐ മാരായ അഭിലാഷ്, അജിത്ത് എസ്, എ.എസ്.ഐ. രമ വേലായുധൻ, സി.പി.ഓ മാരായ ജോബി ജോസഫ്, നിസാം എം.എ, ജസ്റ്റിൻ ജോസഫ്, ജോഷി മാത്യു, സുമേഷ് മാക്മില്ലൻ, ശ്രീജേഷ്, രഞ്ജിത്ത്, ശ്യാം എസ് നായർ, ബൈജു, ശ്രാവൺ,കിരൺ ബെന്നി, ശരത് കുമാർ, നിതാന്ത് കൃഷ്ണൻ, സ്മിതേഷ് എന്നിവർക്കാണ് പ്രശംസാ പത്രം ലഭിച്ചത്.