വാക്ക് തർക്കത്തെ തുടർന്ന് കോൺവെന്റ് ജീവനക്കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു; തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിലായി

കോട്ടയം: വാക്ക് തർക്കത്തെ തുടർന്ന് കോൺവെന്റ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ അറുമുഖ ഷൺമുഖവേലിനെ( സൂര്യ -38)ആക്രമിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശി കാർത്തിക്കിനെ (38) പാലാ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 21 ന് രാത്രി 10.15 മണിയൊടെ രാത്രി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് വീട്ടിൽ ഉണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

Advertisements

പാലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് മാരകമായി പരിക്ക് പറ്റിയ സൂര്യയെ 108 ആംബുലൻസ് വിളിച്ചുവരുത്തി പാല ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കേളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതുമാണ്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പ്രിൻസ് ജോസഫിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ കെ ദിലീപ് കുമാർ, രാജു എം.സി, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കെ.കെ, ജോബി കുര്യൻ,കിരൺ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles