കോട്ടയം : പാലാ നഗരസഭയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തോല്‍വി. എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയില്‍ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി.എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എയർ പോഡ് മോഷണത്തില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം വോട്ടിംഗില്‍ നിന്ന് വിട്ടു നിന്നതോടെ വോട്ട് നില തുല്യ നിലയിലായി. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ യുഡിഎഫ് അംഗം ജയിച്ചതോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൗണ്‍സിലർ തോറ്റു. എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങള്‍ തന്നെ തോല്‍പ്പിച്ചതെന്ന് ജോസ് ചീരങ്കുഴി വിമര്‍ശിച്ചു.