കോട്ടയം പാലാ തലനാട്ടിൽ ബൈക്ക് യാത്രക്കാരന് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്ക്; പരിക്കേറ്റത് തലനാട് സ്വദേശിയ്ക്ക്

തലനാട്: ബൈക്ക് യാത്രക്കാരന് മുള്ളൻ പന്നിയുടെ ആക്രമത്തിൽ പരിക്കേറ്റു. തലനാട് മരുതോലിൽ ഋഷിരാജ് (26) നാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 5.30 ന് ബാലവാടി ജങ്ഷനിലാണ് അപകടമുണ്ടായത്. ക്ഷീരോത്പാദക സംഘത്തിൽ പാൽ കൊടുക്കുവാനായി പോകുകയായിരുന്നു ഋഷിരാജ്. ചെറിയ ഒരു വളവ് തിരിഞ്ഞ് എത്തിയ ഋഷിരാജ് സഞ്ചരിച്ച ബൈക്കിലേക്ക് റോഡിന് കുറുകെയെത്തിയ മുള്ളൻ പന്നി ശക്തിയായി ഇടിക്കുകയായിരുന്നു. ബൈക്കിങ്ങിൽ നിന്ന് താഴെ വീണ ഋഷിരാജിന്റെ കൈകാലുകൾക്കും തലക്കും സാരമായി പരിക്കേറ്റു.

Advertisements

Hot Topics

Related Articles