അല്ല പാലാ നഗരസഭേ, നിങ്ങൾക്ക് ശരിക്കും എന്താ പണി…! ഫുട്പാത്ത് മുഴുവൻ കയ്യേറി ബോർഡ് വച്ച് വ്യാപാര സ്ഥാപനങ്ങൾ; കണ്ണടച്ചിരുന്ന് നഗരസഭ അധികൃതർ; മിണ്ടാതെ നോക്കിയിരുന്ന് കുറ്റം പറഞ്ഞ് പൗരാവകാശ സമിതി പ്രവർത്തകർ

പാലാ: അല്ല പാലാ നഗരസഭേ നിങ്ങൾക്ക് ശരിക്കും എന്താണ് പണി. പാലായിലുള്ളവർ ചോദിച്ച് പോകുകയല്ല. വെറുതെ ചോദിക്കുകയല്ല, ഈ നഗരസഭക്കാര് ചോദിപ്പിക്കുകയാണ്. നാട്ടുകാരുടെ നികുതി പിരിച്ച് പോക്കറ്റിലിടുന്ന നഗരസഭ അധികൃതർ, കയ്യേറ്റം കണ്ടാൽ മിണ്ടാതിരിക്കുകയാണ് പതിവ്. പാലാ നഗരസഭ പരിധിയിൽ വ്യാപകമായ രീതിയിൽ ഫുട്പാത്ത് കയ്യേറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നാട്ടുകാരായ നാട്ടുകാരെല്ലാം ഇങ്ങനെ ചോദിച്ചു പോകുന്നത്. പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങിയ എല്ലാ റോഡുകളിലും ഇത്തരത്തിലുള്ള കയ്യേറ്റം വ്യാപകമാണ്. ഈ റോഡുകളിലെല്ലാം ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് പല റോഡിലുമുള്ളത്. പലരും ബുദ്ധിമുട്ടിയാണ് ഇതുവഴി നടക്കുന്നത്. ഫുട്പാത്തിലൂടെ നടക്കാനാവാത്ത നാട്ടുകാർ റോഡിലിറങ്ങി നടന്നാൽ അത് അപകടത്തെ ക്ഷണിച്ചു വരുത്തലാകും. എന്നാൽ, ഇതെല്ലാം കണ്ടിരിക്കുന്ന നഗരസഭ അധികൃതരാകത്തെ അത്തിമരത്തിലിരിക്കുന്ന നത്തിനെ കണക്കെ തുറിച്ചു നോക്കി മിഴിച്ചിരിക്കുകയാണ്. ഒന്നും മിണ്ടാതെ..!

Advertisements

തട്ടുകടകളും പച്ചക്കറി കടകളും തുടങ്ങി നഗരസഭയുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളാണ് ഫുട്പാത്ത് കൈയ്യേറിയിരിക്കുകയാണ്. ഇത് മൂലം സ്‌കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാരാണ് ബുദ്ധിമുട്ട് നേരിടുന്നത്. പല കയ്യേറ്റങ്ങളും അനധികൃത ബോർഡുകളും ഫുട്പാത്ത് കെട്ടിയടച്ചതും പൗരാവകാശ സമിതിയുടെ പ്രവർത്തകരും പാലാ നഗരസഭയിലെ ചില കൗൺസിലർമാരും കണ്ടില്ലെന്നു വയ്ക്കുകയാണ്. എല്ലാ കയ്യേറ്റങ്ങൾക്കെതിരെയും പൗരാവകാശ സമിതി പ്രതികരിക്കുന്നില്ലന്നതും പ്രതിഷേധാർഹമാണ്. ചില സ്ഥാപനങ്ങളുടെ കയ്യേറ്റം മാത്രം തെരഞ്ഞുപിടിച്ച് പ്രതിഷേധിക്കുന്നതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്ന് വ്യാപകമായി ആക്ഷേപമുയർന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.