പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂൾ ഇനി മുതൽ മിക്സഡ് സ്കൂൾ ; സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി പെണ്‍കുട്ടിക്ക് പ്ലസ് വണ്‍ സയൻസില്‍ പ്രവേശനം

കോട്ടയം : പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂൾ മിക്സഡായി.
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെണ്‍കുട്ടിക്ക് പഠനത്തിനായി പ്രവേശനം ലഭിച്ചു. പ്ലസ് വണ്‍ സയൻസില്‍ തിടനാട് വള്ളിയാംതടത്തില്‍ മെറീസ് ടി ജി പ്രവേശനം നേടിയതോടെയാണ് ഒന്നേകാല്‍ നൂറ്റാണ്ടു നിലനിന്ന ആണ്‍ പള്ളിക്കൂടമെന്ന പേരിന് അവസാനമായത്.

Advertisements

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയായിരുന്നു മെറീസയുടെ വിജയം. പാലാ രൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജൻസിയുടെ കീഴിലുള്ള 17 ഹയര്‍ സെക്കൻഡറി സ്‌കൂളുകളും ഇതോടെ മിക്സഡ് സ്കൂൾ ആയി മാറി.

Hot Topics

Related Articles