പ്രത്യാശ’ ആത്മഹത്യാ പ്രതിരോധ ദിനാചരണം പാലാ സെന്റ് തോമസ് കോളേജിൽ

കോട്ടയം: ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ പത്തിന് സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗം ‘പ്രത്യാശ’ എന്ന പേരിൽ പ്രത്യേക പരിപാടി കോട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനകർമ്മം പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ തോമസ് പീറ്റർ നിർവ്വഹിച്ചു.

Advertisements

കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സാൽവിൻ കെ. തോമസ്, സെൽഫ് ഫിനാൻസിംഗ് ഡിപ്പാർട്ട്‌മെന്റ്‌സ് കോർഡിനേറ്റർ റവ.ഫാ. റോഷൻ എണ്ണയ്ക്കാപ്പള്ളിൽ, സൈക്കോളജി വിഭാഗം മേധാവി മെറിൻ ലിറ്റി ജോൺ, അദ്ധ്യാപിക പ്രിൻഷ രാജൻ എന്നിവരും സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘പ്രത്യാശ’ എന്ന സംഗീത നാടകാവിഷ്‌കാരമാണ് ദിനാചരണത്തിന്റെ പ്രധാന ആകർഷണം. ജീവിതത്തിലെ വെല്ലുവിളികളും ഇരുട്ടുകളും അതിജീവിക്കാൻ സ്നേഹവും കരുതലും പ്രത്യാശയും എങ്ങനെ വഴികാട്ടിയാകുന്നു എന്ന സന്ദേശം അവതരണം പ്രേക്ഷകരിലേക്ക് ശക്തമായി എത്തിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ്, ജീവിതത്തിന്റെ മഹത്ത്വവും കരുതലിന്റെയും പ്രത്യാശയുടെയും പ്രാധാന്യവും സമൂഹത്തിൽ ഉണർത്തി.

Hot Topics

Related Articles