തിടനാട്: മഴയിലും കാറ്റിലും റബ്ബർ മരം കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്. തിടനാട് സ്വദേശികളായ ആശ ജോമോൻ കൂട്ടുങ്കൽ, ഏലമ്മ യോഹന്നാൻ അ്ഞ്ചാനിയിൽ, ഷിബി രാജേഷ് പുളിക്കത്താഴെ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം തിടനാട് വെയിൽകാണാപ്പാറയിലാണ് സംഭവം. മഴ പെയ്തതിനെ തുടർന്ന് മൂവരും സമീപത്തെ ഷെഡ്ഡിൽ കയറി നിന്നു. ഈസമയത്താണ് ഷെഡ്ഡിന് മുകളിലേക്ക് മരം കടപുഴകി വീണത്. നിസാരമായി പരിക്കേറ്റ മൂവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻവീട്ടിൽ ടോമിയുടെ പുരയിടത്തിൽ നിന്നമരമാണ് വീണത്.
Advertisements